ഡാറ്റ ശേഖരിക്കുകയും ഈ വ്യവസ്ഥകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന Microsoft വെബ്്സൈറ്റുകൾ, സേവനങ്ങൾ, ഉൽപന്നങ്ങൾ എന്നിവയ്ക്കും ഒപ്പം തന്നെ അവയുടെ ഓഫ്ലൈൻ ഉൽപന്ന പിന്തുണാ സേവനങ്ങൾക്കും ഈ സ്വകാര്യതാ പ്രസ്താവന ബാധകമാണ്. ഈ പ്രസ്താവന പ്രദർശിപ്പിക്കാത്ത അല്ലെങ്കിൽ ഇതിലേക്ക് ലിങ്ക് നൽകാത്ത അല്ലെങ്കിൽ സ്വന്തമായി അതാതിന്റെ സ്വകാര്യതാ പ്രസ്താവനകളുള്ള Microsoft സൈറ്റുകൾക്കും സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും ഇത് ബാധകമല്ല.
താഴെ നൽകിയിരിക്കുന്ന സംഗ്രഹങ്ങൾ വായികുക, ഏതെങ്കിലും പ്രത്യേക വിഷയത്തെ പറ്റി കൂടുതൽ വിശദാംശങ്ങൾ വേണമെങ്കിൽ "കൂടുതൽ അറിയുക" എന്നതിൽ ക്ലിക്കുചെയ്യുക. ഏതെങ്കിലും ഉൽപന്നത്തിന്റെ സ്വകാര്യതാ പ്രസ്താവന കാണാനായി മുകളിലെ പട്ടികയിൽ നൽകിയിട്ടുള്ള ഉൽപന്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഉൽപന്നം തിരഞ്ഞെടുക്കുകയുമാകാം ഈ പ്രസ്താനവയിൽ പ്രതിപാദിച്ചിരിക്കുന്ന ചില ഉൽപന്നങ്ങളോ സേവനങ്ങളോ സവിശേഷതകളോ എല്ലാ വിപണികളിലും ലഭ്യമായിക്കൊള്ളണം എന്നില്ല നിങ്ങളുടെ സ്വകാര്യതയെ പരിരക്ഷിക്കുന്നതിൽ Microsoft-നുള്ള പ്രതിജ്ഞാബദ്ധതയെ പറ്റി കൂടുതൽ അറിയാനായി സന്ദർശിക്കുക - http://www.microsoft.com/privacy.
നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ ഡൊമെയ്നിലെ വെബ് സെർവർ മുഖേന വായിക്കാൻ സാധിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളായ "കുക്കികൾ" മിക്ക Microsoft സൈറ്റുകളും ഉപയോഗിക്കുന്നു. നിങ്ങളുടെ മുൻഗണനകളും ക്രമീകരണങ്ങളും സൂക്ഷിക്കുന്നതിനും; സൈൻ-ഇൻ ചെയ്യുന്നതിന് സഹായിക്കുന്നതിനും; ടാർജറ്റഡ് പാർസ്യങ്ങൾ നൽകുന്നതിനും; സൈറ്റ് പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം.
കുക്കികൾ വിതരണം ചെയ്യുന്നതിനും അപഗ്രഥനം സമാഹരിക്കുന്നതിനും സഹായിക്കാനായി ഞങ്ങൾ വെബ് ബീക്കണുകളും ഉപയോഗിച്ചേക്കാം. നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്ന മൂന്നാം കക്ഷി വെബ് ബീക്കണുകളും ഇതിൽ ഉൾപ്പെടാം.
കുക്കികളെയും അതുപോലുള്ള സാങ്കേതികവിദ്യകളെയും നിയന്ത്രിക്കുന്നതിനായി ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഒട്ടനവധി ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
കുക്കികളുടെ ഞങ്ങളുടെ ഉപയോഗം
നിങ്ങളുടെ ഹാർഡ്വെയറിൽ കുക്കികളെ സ്ഥാപിച്ചിട്ടുള്ള ചെറിയ ടെക്സ്റ്റ് ഫയലായ "കുക്കികൾ" മിക്ക Microsoft വെബ് സൈറ്റുകളും ഉപയോഗിക്കുന്നു. നിങ്ങൾക്ക് കുക്കിയെ നിയോഗിച്ചിട്ടുള്ള ഡൊമെയ്നിലെ ഒരു വെബ് സർവറിനാൽ വായിക്കാൻ കഴിയുന്ന തരത്തിലുള്ള ടെക്സ്റ്റ് കുക്കികളിൽ ഉണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറിനെ അദ്വിതീയമായി തിരിച്ചറിയുന്ന സംഖ്യകളുടെയും അക്ഷരങ്ങളുടെയും ഒരു സ്ട്രിംഗ് പലപ്പോഴും ഈ ടെക്സ്റ്റിൽ ഉണ്ടാകും, ഒപ്പം മറ്റ് വിവരങ്ങളും ഉണ്ടായിരിക്കാം. ഞങ്ങളുടെ വെബ് സൈറ്റുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ ഹാർഡ് ഡിസ്ക്കിൽ Microsoft സ്ഥാപിച്ചേക്കാവുന്ന ഒരു കുക്കിയിൽ സംഭരിക്കപ്പെടുന്ന ടെക്സ്റ്റിന്റെ ഒരു ഉദാഹരണം ഇതാ: E3732CA7E319442F97EA48A170C99801
ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം:
ഞങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ചില കുക്കികൾ ഇനിപ്പറയുന്ന പട്ടികയിൽ നൽകിയിട്ടുണ്ട്. ഈ പട്ടിക സമ്പൂർണമല്ല, എന്തുകൊണ്ടാണ് ഞങ്ങൾ കുക്കികൾ സ്ഥാപിക്കുന്നത് എന്നതിന്റെ കാരണങ്ങൾ ഉദാഹരണസഹിതം വിവരിക്കാൻ ഉദേശിച്ചിട്ടുള്ളതാണ് ഈ പട്ടിക. ഞങ്ങളുടെ വെബ് സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, ഇനിപ്പറയുന്നവയിൽ ചില അല്ലെങ്കിൽ എല്ലാ കുക്കികളും ഈ സൈറ്റ് നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്ഥാപിച്ചേക്കാം:
ഞങ്ങളുടെ വെബ് സൈറ്റുകളോ മൂന്നാം കക്ഷികളുടേതോ നിങ്ങൾ സന്ദർശിക്കുമ്പോൾ Microsoft സ്ഥാപിച്ചേക്കാവുന്ന കുക്കികളെ കൂടാതെ, Microsoft സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ ചില പ്രത്യേക കുക്കികളും നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്ഥാപിക്കപ്പെട്ടേക്കാം. ചില സന്ദർഭങ്ങളിൽ, ഞങ്ങൾക്ക് വേണ്ടി, സൈറ്റ് അപഗ്രഥനം പോലുള്ള ചില സേവനങ്ങൾ നൽകാൻ മൂന്നാം കക്ഷികളെ ഞങ്ങൾ നിയോഗിച്ചിട്ടുള്ളതായിരിക്കാം ഇതിന്റെ കാരണം. മറ്റ് സാഹചര്യങ്ങളിൽ, മറ്റ് പരസ്യ നെറ്റ്വർക്കുകൾ നൽകുന്ന വീഡിയോകൾ, വാർത്താ ഉള്ളടക്കം അല്ലെങ്കിൽ പരസ്യങ്ങൾ പോലുള്ള, മൂന്നാം കക്ഷികളിൽ നിന്നുള്ള ഉള്ളടക്കവും പരസ്യങ്ങളും ഞങ്ങളുടെ വെബ് പേജുകളിൽ ഉണ്ടാകും എന്നതിനാലാണ് ഇത്. കാരണം നിങ്ങളുടെ ബ്രൗസർ മൂന്നാം കക്ഷികളുടെ വെബ് സെർവറുകളിൽ നിന്നുള്ള ഉള്ളടക്കം കരസ്ഥമാക്കാനായി മൂന്നാം കക്ഷികളുടെ വെബ് സെർവറുകളിലേക്ക് ബന്ധിപ്പിക്കപ്പെടുന്നതിനാൽ, ഈ മൂന്നാം കക്ഷികൾക്ക് നിങ്ങളുട്യെ ഹാർഡ് ഡ്രൈവിൽ അവരുടെ സ്വന്തം കുക്കി സ്ഥാപിക്കുകയും അവയിലെ വിവരങ്ങൾ വായിക്കുകയും ചെയ്യാം.
കുക്കികളെ നിയന്ത്രിക്കുന്നത് എങ്ങനെ
ഉദാഹരണത്തിന്, ഇനിപ്പറയുന്ന നടപടിക്രമങ്ങൾ കൈക്കൊള്ളുക വഴി നിങ്ങൾക്ക് Internet Explorer 9-ൽ കുക്കികളെ തടയാൻ കഴിഞ്ഞേക്കാം:
മറ്റ് ബ്രൗസറുകളിൽ കുക്കികളെ ഇല്ലാതാക്കുന്നതിന് ലഭ്യമായ നിർദേശങ്ങൾ (ഇംഗ്ലീഷിൽ) കാണാൻ സന്ദർശിക്കുക - http://www.allaboutcookies.org/manage-cookies/.
നിങ്ങൾ കുക്കികളെ തടയാൻ തിരഞ്ഞെടുത്താല്‍, Microsoft സൈറ്റുകളുടെയോ സേവനങ്ങളുടെയോ ആ കുക്കികളെ ആശ്രയിക്കുന്ന മറ്റ് ഇന്റരാക്ടീവ് സവിശേഷതകളിലേക്ക് സൈനിൻ ചെയ്യാനോ അവ ഉപയോഗിക്കാനോ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല, കുക്കികളെ ആശ്രയിക്കുന്ന ചില പരസ്യ മുൻഗണനകൾ കണക്കിലെടുക്കപ്പെട്ടേക്കില്ല.
ഉദാഹരണത്തിന്, ഇനിപ്പറയുന്ന നടപടിക്രമങ്ങൾ കൈക്കൊള്ളുക വഴി നിങ്ങൾക്ക് Internet Explorer 9-ൽ കുക്കികളെ ഇല്ലാതാക്കാനായേക്കാം:
നിങ്ങൾ കുക്കികളെ ഇല്ലാതാക്കാൻ തിരഞ്ഞെടുത്താല്‍, അത്തരം കുക്കികൾ നിയന്ത്രിക്കുന്ന, ഏതെങ്കിലും സജ്ജീകരണങ്ങളും പരസ്യ മുൻഗണനകൾ ഉൾപ്പെടെയുള്ള മുൻഗണനകളും ഇല്ലാതാക്കപ്പെടും, പിന്നീട് അവ വീണ്ടും സൃഷ്ടിക്കേണ്ടി വന്നേക്കാം.
"ട്രാക്ക് ചെയ്യരുത്" എന്നതിനും ട്രാക്കിംഗ് പരിരക്ഷയ്ക്കും ആയുള്ള ബ്രൗസർ നിയന്ത്രണങ്ങൾ. ചില പുതിയ തരം ബ്രൗസറുകൾ "ട്രാക്ക് ചെയ്യരുത്" സവിശേഷത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സവിശേഷതകൾ ഓൺ ആക്കിയാൽ, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലേക്ക് ഈ സവിശേഷത, നിങ്ങൾ ട്രാക്ക് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു സന്ദേശം അയയ്ക്കും. നിങ്ങൾ നിങ്ങളുടെ മുൻഗണന വ്യക്തമാക്കിയാൽ പോലും, ആ സൈറ്റുകൾ (അല്ലെങ്കിൽ ആ സൈറ്റുകളിലെ മൂന്നാം കക്ഷി ഉള്ളടക്കം) അവരുടെ സ്വകാര്യതാ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി, തുടർന്നും, ട്രാക്കിംഗ് ആയി തോന്നാൻ ഇടയുള്ള, പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
Internet Explorer 9-ലും 10-ലും ട്രാക്കിംഗ് പരിരക്ഷ എന്നുപേരായ ഒരു സവിശേഷത ഉണ്ട്, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ സ്വപ്രേരിതമായി മൂന്നാം കക്ഷി ദാതാക്കൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ അയയ്ക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. നിങ്ങളൊരു ട്രാക്കിംഗ് പരിരക്ഷാ പട്ടിക ചേർത്താൽ, തടയപ്പെടേണ്ടതായി പട്ടികയിൽ ചേർത്തിട്ടുള്ള GsX¦nepw സൈറ്റിൽ നിന്നുമുള്ള, കുക്കികൾ അടക്കമുള്ള മൂന്നാം കക്ഷി ഉള്ളടക്കത്തെ Internet Explorer തടയും. ഇത്തരം സൈറ്റുകളിലേക്കുള്ള കോളുകൾക്ക് പരിമിതി ഏർപ്പെടുത്തുക വഴി, നിങ്ങളെ പറ്റി ഇത്തരം മൂന്നാം കക്ഷി സൈറ്റുകൾ ശേഖരിക്കാൻ ഇടയുള്ള വിവരങ്ങൾ Internet Explorer പരിമിതപ്പെടുത്തും. നിങ്ങളൊരു ട്രാക്കിംഗ് പരിരക്ഷാ പട്ടിക പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ സന്ദർശിക്കുന്ന വെബ് സൈറ്റുകളിലേക്ക് Internet Explorer ഒരു ട്രാക്ക് ചെയ്യരുത് സന്ദേശം അല്ലെങ്കിൽ മുൻഗണന അയയ്ക്കും. കൂടുതലായി, Internet Explorer 10-ൽ, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വതന്ത്രമായി നിങ്ങൾക്ക് DNT "ഓഫ്" അല്ലെങ്കിൽ "ഓൺ" ആക്കാനാകും. ട്രാക്കിംഗ് പ്രൊട്ടക്ഷന്‍ ലിസ്റ്റുകളും ഡു നോട്ട് ട്രാക്കും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സ്വകാര്യതാ പ്രസ്താവന അല്ലെങ്കില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സഹായം കാണുക..
ഓരോ വ്യതിരിക്ത പരസ്യക്കമ്പനികളും അവരുടെ സ്വന്തം ഒഴിവാകൽ സംവിധാനങ്ങളും ഒപ്പം വിപുലമായ അഡ്വർട്ടൈസിംഗ് തെരഞ്ഞെടുപ്പുകളും വാഗ്ദാനം ചെയ്യാം. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റിന്റെ അഡ്വര്‍ടൈസിംഗ് റഫറന്‍സ്, ഓപ്റ്റ്-ഔട്ട് നിയന്ത്രണങ്ങള്‍ എന്നിവ http://choice.live.com/advertisementchoice/-ല്‍ ലഭ്യമാണ്. ഒഴിവാകുക എന്നുവച്ചാൽ നിങ്ങൾക്ക് പരസ്യം ലഭിക്കില്ല അല്ലെങ്കിൽ നിങ്ങൾ കുറച്ച് പരസ്യങ്ങൾ മാത്രമാണ് കാണുക എന്നല്ല അർത്ഥമെന്ന് ദയവായി മനസിലാക്കുക, എന്നിരുന്നാലും നിങ്ങൾ ഒഴിവാകൽ തെരഞ്ഞെടുക്കുകയാണെങ്കിൽ തുടർന്നങ്ങോട്ട് നിങ്ങൾ സ്വീകരിക്കുന്ന പരസ്യങ്ങൾ പെരുമാറ്റത്തെ അടിസ്ഥാനമാക്കി ലക്ഷമിടുന്ന പരസ്യങ്ങൾ ആയിരിക്കില്ല. കൂടുതലായി, ഒഴിവാക്കുന്നത്, ഞങ്ങളുടെ സെർവറുകളിലേക്ക് വിവരങ്ങൾ പോകുന്നത് അവസാനിപ്പിക്കുകയില്ല, എന്നാൽ ബിഹേവിയറൽപരമായ പരസ്യങ്ങൾക്കായി ഞങ്ങൾ ഉപയോഗിച്ചേക്കാവുന്ന പ്രൊഫൈലുകൾ ഞങ്ങൾ സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ കാലികമാക്കുന്നതോ അവസാനിപ്പിക്കപ്പെടും.
വെബ് ബീക്കണുകളുടെ ഉപയോഗം
Microsoft വെബ് പേജുകളിൽ web beacons - ചിലപ്പോൾ സിംഗിൾ പിക്സൽ ജിഫുകൾ - എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക്ക് ഇമേജുകൾ ഉണ്ടായിരിക്കാം, ഞങ്ങളുടെ സൈറ്റുകളിൽ കുക്കികൾ വിതരണം ചെയ്യുന്നത് സഹായിക്കാനും എത്ര പേർ വെബ് പേജുകൾ സന്ദർശിച്ചുവെന്ന് എണ്ണാനും കോ-ബ്രാൻഡുചെയ്ത സേവനങ്ങൾ നൽകാനുമാണ് ഇവ ഉപയോഗിക്കപ്പെട്ടേക്കുക. ഞങ്ങളുടെ പ്രൊമോഷണൽ ഇമെയിൽ സന്ദേശങ്ങളിലും അല്ലെങ്കിൽ ന്യൂസ്ലെറ്ററുകളിലും ഞങ്ങൾ വെബ് ബീക്കണുകൾ ഉൾപ്പെടുത്തിയേക്കാം, അയച്ച സന്ദേശങ്ങൾ തുറന്നുവോ അല്ലെങ്കിൽ തുടർ നടപടികൾ കൈക്കൊണ്ടുവോ എന്ന് നിർണയിക്കാനാണ് ഞങ്ങൾ ഇവ ഉപയോഗിക്കുന്നത്.
Microsoft സൈറ്റുകളിൽ പരസ്യം നൽകുന്ന മറ്റ് കമ്പനികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുകയും അവരുടെ സൈറ്റുകളിലോ പരസ്യങ്ങളിലോ വെബ് ബീക്കണുകൾ സ്ഥാപിക്കുകയും ചെയ്തേക്കാം, Microsoft സൈറ്റിലെ ഒരു പരസ്യത്തിൽ ക്ലിക്കുചെയ്യുന്നത് എത്ര ഇടവിട്ടാണ് ഒരു വിൽപനയിലോ പരസ്യദാതാവിന്റെ സൈറ്റിലെ മറ്റേതെങ്കിലും നടപടിയിലോ കലാശിക്കുന്നത് എന്ന് വെബ് ബീക്കണുകൾ ഞങ്ങളെ അറിയിക്കും.
അവസാനമായി, ഞങ്ങളുടെ പ്രൊമോഷണൽ കാമ്പെയിനുകളുടെയോ മറ്റ് വെബ് സൈറ്റ് പ്രവർത്തനങ്ങളുടെയോ കാര്യക്ഷമതയെ പറ്റിയുള്ള, മൊത്തത്തിലുള്ള സ്ഥിതിവിവരക്കണക്ക് സമാഹരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് മൂന്നാം കക്ഷികളിൽ നിന്നുള്ള വെബ് ബീക്കണുകൾ Microsoft സൈറ്റുകളിൽ ഉണ്ടായിരിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു കുക്കിയെ സ്ഥാപിക്കാനോ അതിലുള്ള വിവരം വായിക്കാനോ മൂന്നാം കക്ഷികളെ ഈ വെബ് ബീക്കണുകൾ അനുവദിച്ചേക്കാം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനോ അല്ലെങ്കിൽ സ്വകാര്യ വിവരങ്ങളിലേക്ക് ശേഖരിക്കാനോ ഞങ്ങളുടെ സൈറ്റുകളിൽ വെബ് ബീക്കണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങൾ മൂന്നാം കക്ഷികളെ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇനിപ്പറയുന്ന ഓരോ അപഗ്രഥന ദാതാക്കളുടെ ലിങ്കുകളിൽ ക്ലിക്കുചെയ്യുക വഴി മൂന്നാം കക്ഷി അപഗ്രഥന കമ്പനികൾ നടത്തുന്ന ഡാറ്റാ ശേഖരണത്തിൽ നിന്നും ഉപയോഗത്തിൽ നിന്നും നിങ്ങൾക്ക് ഒഴിവാകാൻ സാധിച്ചേക്കാം:
ഇതുപോലുള്ള മറ്റ് സാങ്കേതികവിദ്യകൾ
സാധാരണ കുക്കികളും വെബ് ബീക്കണുകൾക്കും പുറമെ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡാറ്റാ ഫയലുകൾ സംഭരിക്കാനും വായിക്കാനും മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ വെബ് സൈറ്റുകൾക്ക് കഴിയും. നിങ്ങളുടെ മുൻഗണനകൾ കാത്തുസൂക്ഷിക്കാനോ ചില ഫയലുകൾ സംഭരിക്കുക വഴി വേഗതയും പ്രകടനശേഷിയും മെച്ചപ്പെടുത്താനോ ഇങ്ങനെ ചെയ്യേണ്ടി വന്നേക്കാം. എന്നാൽ, സാധാരണ കുക്കികളെ പോലെ, ഇവ നിങ്ങളുടെ കമ്പ്യൂട്ടറിനായി ഒരു അദ്വിതീയ ഐഡന്റിഫയർ സംഭരിക്കാൻ ഉപയോഗിക്കപ്പെടുകയും തുടർന്ന് നിങ്ങളുടെ പെരുമാറ്റം ട്രാക്കുചെയ്യാനായി ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം. ലോക്കൽ ഷെയേഡ് ഒബ്ജക്ടുകൾ (അല്ലെങ്കിൽ "ഫ്ലാഷ് കുക്കികൾ"), Silverlight ആപ്ലിക്കേഷൻ സ്റ്റോറേജ് എന്നിവയൊക്കെ ഇത്തരം സാങ്കേതികവിദ്യകളിൽ ഉൾപ്പെടാം.
ലോക്കൽ ഷെയേഡ് ഒബ്ജക്ടുകൾ അല്ലെങ്കിൽ ഫ്ലാഷ് കുക്കികൾ Adobe Flash സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന വെബ് സൈറ്റുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡാറ്റ സംഭരിക്കാനായി ലോക്കൽ ഷെയേർഡ് ഒബ്ജക്ടുകൾ അല്ലെങ്കിൽ "ഫ്ലാഷ് കുക്കികൾ" ഉപയോഗിച്ചേക്കാം. ഫ്ലാഷ് കുക്കികൾ ഇല്ലാതാക്കാനുള്ള ശേഷി സാധാരണ കുക്കികൾക്കായുള്ള ബ്രൗസർ സജ്ജീകരണം കൊണ്ട് നിയന്ത്രിക്കാനോ നിയന്ത്രിക്കാതിരിക്കാനോ കഴിഞ്ഞേക്കാം എന്ന് ശ്രദ്ധിക്കുക, കാരണം ഇത് ഓരോ ബ്രൗസറിനും വ്യത്യസ്തമായിരിക്കും. ഫ്ലാഷ് കുക്കീസ് നിര്‍വഹണത്തിനോ തടയലിനോ ആയി http://www.macromedia.com/support/documentation/en/flashplayer/help/settings_manager.html.
Silverlight ആപ്ലിക്കേഷൻ സ്റ്റോറേജ്. Microsoft Silverlight സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വെബ് സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും Silverlight ആപ്ലിക്കേഷൻ സ്റ്റോറേജ് ഉപയോഗിക്കുക വഴി ഡാറ്റ സംഭരിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. അത്തരം സംഭരണസംവിധാനങ്ങളുടെ നിര്‍വഹണം അല്ലെങ്കില്‍ തടയല്‍ എങ്ങനെ ചെയ്യണമെന്ന് അറിയാന്‍ സില്‍വര്‍ലൈറ്റ് സന്ദര്‍ശിക്കുക.
ഫലപ്രദമായി പ്രവർത്തിക്കുന്നതിനും ഞങ്ങൾക്കാകുന്ന മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും അനുഭവങ്ങളും നൽകുന്നതിനും പലതരം വിവരങ്ങൾ Microsoft ശേഖരിക്കുന്നു.
നിങ്ങൾ രജിസ്റ്റർ ചെയ്യുകയും സൈൻ ഇൻ ചെയ്യുകയും ഞങ്ങളുടെ സൈറ്റുകളും സേവനങ്ങളും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ വിവരങ്ങൾ ശേഖരിക്കും. മറ്റ് കമ്പനികളിൽ നിന്നുള്ള വിവരങ്ങളും ഞങ്ങൾ എടുത്തേക്കാം.
വെബ് രൂപങ്ങൾ, കുക്കികൾ പോലുള്ള സങ്കേതങ്ങൾ, നിങ്ങളുടെ കമ്പ്യൂട്ടറിലെ അല്ലെങ്കിൽ മറ്റ് ഉപകരണത്തിലെ വെബ് ലോഗിംഗും സോഫ്റ്റ്വെയറും എന്നിവ ഉൾപ്പെടെ വിവിധങ്ങളായ മാർഗങ്ങളിലൂടെ ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കും.
ഫലപ്രദമായി പ്രവർത്തിക്കുന്നതിനും ഞങ്ങൾക്കാകുന്ന മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും അനുഭവങ്ങളും നൽകുന്നതിനും പലതരം വിവരങ്ങൾ Microsoft ശേഖരിക്കുന്നു. ഈ വിവരങ്ങളിൽ ചിലത് നിങ്ങൾക്ക് ഞങ്ങൾക്ക് നേരിട്ട് നൽകുന്നു. ഇവയിൽ ചിലത്, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളുമായി നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്നത് നിരീക്ഷിക്കുന്നതിലൂടെ നേടുന്നു. ചിലത്, ഞങ്ങൾ നേരിട്ട് ശേഖരിക്കുന്ന ഡാറ്റയോടൊപ്പം ഒന്നിച്ച് സമാഹരിച്ചേക്കാവുന്ന മറ്റ് ഉറവിടങ്ങളിൽ നിന്ന് ലഭ്യമാകുന്നു. ഉറവിടം പരിഗണിക്കാതെ തന്നെ, ആ വിവരങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതും നിങ്ങളുടെ സ്വകാര്യത പരിപാലിക്കാൻ സഹായിക്കേണ്ടതും പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങൾ എന്തൊക്കെ ശേഖരിക്കും:
ഞങ്ങൾ എങ്ങനെ ശേഖരിക്കും:
ഞങ്ങളുടെ സൈറ്റുകളും സേവനങ്ങളും നിങ്ങൾ എങ്ങനെ ഉപയോഗിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഇനിപ്പറയുന്നതു പോലുള്ള പല മാർഗങ്ങളും സാങ്കേതികവിദ്യകളും ഞങ്ങൾ ഉപയോഗിക്കും:
ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രവർത്തിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ Microsoft ഉപയോഗിക്കുന്നു.
നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിച്ചേക്കാം, ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ടും സുരക്ഷാ അപ്ഡേറ്റുകളും സംബന്ധിച്ച് നിങ്ങളെ അറിയിക്കുന്നതിന്.
കൂടാതെ ഞങ്ങളുടെ പരസ്യ-പിന്തുണാ സേവാനങ്ങളിൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ കൂടുതൽ സംഗതമാക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രവർത്തിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ Microsoft ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുമായി കൂടുതൽ സുസ്ഥിരമായതും വൈയക്തികവുമായ അനുഭവം നൽകുന്നതിന് ഒരു Microsoft സേവനം വഴി ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് Microsoft സേവനങ്ങൾ വഴി ശേഖരിച്ച വിവരങ്ങളുമായി ഒന്നിച്ചു ചേർത്തേക്കാം. മറ്റ് കമ്പനികളിൽ നിന്നുള്ള വിവരങ്ങളുമായി ഇത് ഞങ്ങൾ സപ്ലിമെന്റ് ചെയ്തേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്തേക്ക് നിർദിഷ്ട സേവനങ്ങൾ ഇഷ്ടാനുസൃതമാക്കുന്നതിനായി നിങ്ങളുടെ IP വിലാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുവായ ജിയോഗ്രാഫിക് ഏരിയ ഉണ്ടാക്കാൻ സഹായിക്കുന്നതിന് മറ്റ് കമ്പനികളിൽ നിന്നുള്ള സേവനങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം.
നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിച്ചേക്കാം, ഉദാഹരണത്തിന്, ഒരു സബ്സ്ക്രിപ്ഷൻ അവസാനിക്കുമ്പോൾ നിങ്ങളെ അറിയിക്കൽ, സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമാകുമ്പോൾ നിങ്ങളെ അറിയിക്കൽ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സജീവമായി സൂക്ഷിക്കുന്നതിന് നടപടി എടുക്കുമ്പോൾ അറിയിക്കൽ.
Microsoft അതിന്റെ നിരവധി സൈറ്റുകളും സേവനങ്ങളും നിരക്കൊന്നും ഈടാക്കാതെ നൽകുന്നു കാരണം അവ പരസ്യം മുഖേന പിന്തുണയ്ക്കുന്നതാണ്. ഈ സേവനങ്ങൾ വ്യാപകമായി ലഭ്യമാക്കുന്നതിനായി, നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായതായി നിങ്ങൾ കാണുന്ന പരസ്യങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചേക്കാം.
ഈ സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിട്ടുള്ളത് ഒഴികെ, നിങ്ങളുടെ സമ്മതമില്ലാതെ ഒരു മൂന്നാം കക്ഷിക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വെളിപ്പെടുത്തുകയില്ല.
നിയമപ്രകാരം ആവശ്യമാകുമ്പോൾ അല്ലെങ്കിൽ നിയമ നടപടിയോട് പ്രതികരിക്കുന്നതിന്; വഞ്ചനയ്ക്ക് എതിരെ അല്ലെങ്കിൽ ഞങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന്; അല്ലെങ്കിൽ ജീവിത പരിരക്ഷണത്തിന്; Microsoft അഫിലിയേറ്റുകളുമായും വെണ്ടർമാരുമായും ഉൾപ്പെടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിശദാംശങ്ങൾക്കായി ദയവായി മറ്റ് സുപ്രധാന സ്വകാര്യതാ വിവരങ്ങൾ കാണുക.
വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ വെളിപ്പെടുത്തുകയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക:
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ കാണുന്നതിന് അല്ലെങ്കിൽ എഡിറ്റുചെയ്യുന്നതിന് ചില Microsoft സേവനങ്ങൾ നിങ്ങൾക്ക് അവസരം നൽകുന്നു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർ കാണുന്നത് തടയാൻ സഹായിക്കുന്നതിനായി, നിങ്ങൾ ആദ്യം സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ നിങ്ങൾക്ക് എങ്ങനെ പ്രവേശിക്കാനാകും എന്നത് നിങ്ങൾ ഉപയോഗിച്ച സൈറ്റുകളെ അല്ലെങ്കിൽ സേവനങ്ങളെ ആശ്രയിച്ചിരിക്കും.
Microsoft.com - Microsoft.com പ്രൊഫൈൽ സെന്റർ സന്ദർശിച്ചുകൊണ്ട് നിങ്ങൾക്ക് microsoft.com-ൽ നിങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കാനും അപ്ഡേറ്റുചെയ്യാനും സാധിക്കും.
Microsoft ബില്ലിംഗും അക്കൗണ്ട് സേവനങ്ങളും - നിങ്ങൾക്ക് ഒരു Microsoft ബില്ലിംഗ് അക്കൗണ്ട് ഉണ്ടെങ്കിൽ, "വ്യക്തിഗത വിവരങ്ങൾ" അല്ലെങ്കിൽ "ബില്ലിംഗ് വിവരങ്ങൾ" ലിങ്കുകളിൽ ക്ലിക്കുചെയ്തുകൊണ്ട് Microsoft ബില്ലിംഗ് വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
Microsoft Connect - നിങ്ങൾ Microsoft Connect-ന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താവാണെങ്കിൽ, Microsoft Connect വെബ് സൈറ്റിൽ നിങ്ങളുടെ Connect പ്രൊഫൈൽ നിയന്ത്രിക്കുക എന്നത് ക്ലിക്കുചെയ്തുകൊണ്ട് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ പ്രവേശിക്കുകയും എഡിറ്റുചെയ്യുകയും ചെയ്യുക.
Windows Live - നിങ്ങൾക്ക് Windows Live സേവനങ്ങൾ ഉണ്ടെങ്കിൽ, Windows Live അക്കൗണ്ട് സേവനങ്ങൾ സന്ദർശിച്ചു കൊണ്ട് പ്രൊഫൈൽ വിവരങ്ങൾ അപ്ഡേറ്റുചെയ്യാനും പാസ്വേഡ് മാറ്റാനും നിങ്ങളുടെ ക്രെഡൻഷ്യലുകളുമായി ബന്ധപ്പെട്ട യുണീക്ക് ഐഡി കാണാനും അല്ലെങ്കിൽ നിർദിഷ്ട അക്കൗണ്ടുകൾ അവസാനിപ്പിക്കാനും സാധിക്കും.
Windows Live പബ്ലിക് പ്രൊഫൈൽ - Windows Live-ൽ നിങ്ങൾ ഒരു പബ്ലിക് പ്രൊഫൈൽ സൃഷ്ടിച്ചെങ്കിൽ, നിങ്ങളുടെ Windows Live പ്രൊഫൈൽ സന്ദർശിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പബ്ലിക് പ്രൊഫൈലിലെ വിവരങ്ങൾ എഡിറ്റുചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
പരസ്യം തിരയൽ - Microsoft പരസ്യം വഴി പരസ്യം തിരയൽ നിങ്ങൾ വാങ്ങുകയാണെങ്കിൽ, Microsoft adCenter വെബ് സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അവലോകനം ചെയ്യാനും എഡിറ്റുചെയ്യാനും സാധിക്കും.
Microsoft പാർട്ണർ പ്രോഗ്രാമുകൾ - Microsoft പാർട്ണർ പ്രോഗ്രാമുകളിൽ നിങ്ങൾ രജിസ്റ്റർ ചെയ്തെങ്കിൽ, പാർട്ണർ പ്രോഗ്രാം വെബ് സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിക്കുക എന്നതിൽ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫൈൽ അവലോകനം നടത്തുകയും എഡിറ്റുചെയ്യുകയും ചെയ്യാനാകും.
Xbox - Xbox LIVE അല്ലെങ്കിൽ Xbox.com ഉപയോക്താവാണെങ്കിൽ, Xbox 360 കൺസോൾ അല്ലെങ്കിൽ Xbox.com വെബ് സൈറ്റിൽ എന്റെ Xbox എന്നതിൽ പ്രവേശിച്ചുകൊണ്ട് ബില്ലിംഗ് - അക്കൗണ്ട് വിവരങ്ങൾ, സ്വകാര്യതാ ക്രമീകരണങ്ങൾ, ഓൺലൈൻ സുരക്ഷ, ഡാറ്റ പങ്കിടൽ മുൻഗണനകൾ എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങൾക്ക് കാണാനോ എഡിറ്റുചെയ്യാനോ സാധാനിക്കും. അക്കൗണ്ട് വിവരങ്ങൾക്ക് എന്റെ Xbox, അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക. മറ്റ് വ്യക്തിഗത വിവര ക്രമീകരണങ്ങൾക്കായി, എന്റെ Xbox തിരഞ്ഞെടുക്കുക, തുടർന്ന് പ്രൊഫൈൽ, തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ.
Zune - നിങ്ങൾക്ക് Zune അക്കൗണ്ട് അല്ലെങ്കിൽ ഒരു Zune Pass സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ Zune.net -ൽ (സൈൻ ഇൻ ചെയ്ത്, നിങ്ങളുടെ Zune ടാഗിലും തുടർന്ന് എന്റെ അക്കൗണ്ടിലും പ്രവേശിക്കുക) അല്ലെങ്കിൽ Zune സോഫ്റ്റ്വെയർ വഴി (സൈൻ ഇൻ ചെയ്ത്, നിങ്ങളുടെ Zune ടാഗിൽ പ്രവേശിക്കുക തുടർന്ന് Zune.net പ്രൊഫൈൽ തിരഞ്ഞടുക്കുക) കാണാനും എഡിറ്റുചെയ്യാനും കഴിയും.
മുകളിൽ നൽകിയിട്ടുള്ള ലിങ്കുകൾ വഴി Microsoft സൈറ്റുകൾ അല്ലെങ്കിൽ സേവനങ്ങൾ മുഖേന ശേഖരിച്ച വ്യക്തിഗത ഡാറ്റയിൽ പ്രവേശിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഡാറ്റയിൽ പ്രവേശിക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ ഈ സൈറ്റുകളും സേവനങ്ങളും നിങ്ങൾക്ക് നൽകിയേക്കാം. വെബ് ഫോം ഉപയോഗിച്ച് നിങ്ങൾക്ക് Microsoft-ൽ ബന്ധപ്പെടാൻ സാധിക്കും. വ്യക്തിഗത വിവരങ്ങളിൽ പ്രവേശിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള നിങ്ങളുടെ അഭ്യർത്ഥനകളോട് 30 ദിവസത്തിനുള്ളിൽ ഞങ്ങൾ പ്രതികരിക്കും.
ഒരു Microsoft സൈറ്റ് അല്ലെങ്കിൽ സേവനം പ്രായം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുമ്പോൾ, 13 വയസിൽ താഴെയുള്ള ഉപയോക്താക്കളെ അത് തടയുകയോ കുട്ടിക്ക് ഉപയോഗിക്കാൻ കഴിയുന്നതിനു മുൻപ് മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാവിന്റെ സമ്മതം ആരായുകയോ ചെയ്യും.
സമ്മതം ലഭിച്ചു കഴിയുമ്പോൾ, മറ്റ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്നത് ഉൾപ്പെടെ മറ്റേതൊരു അക്കൗണ്ടും പോലെ കുട്ടിയുടെ അക്കൗണ്ട് പരിഗണിക്കും.
ഈ സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിട്ടുള്ളതു പോലെ മാതാപിതാക്കൾക്ക് സമ്മതം മാറ്റുന്നതിനോ പിൻവലിക്കുന്നതിനോ സാധിക്കും.
ഒരു Microsoft സൈറ്റ് അല്ലെങ്കിൽ സേവനം പ്രായം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുമ്പോൾ, ഒന്നുകിൽ അത് 13 വയസിൽ താഴെയുള്ള ഉപയോക്താക്കളെ തടയുകയോ അല്ലെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാവിന്റെ സമ്മതം നൽകാൻ ആവശ്യപ്പെടുകയോ ചെയ്യും. സേവനം നൽകുനതിന് ആവശ്യമായതിൽ കൂടുതൽ വിവരങ്ങൾ നൽകാൻ 13 വയസിൽ താഴെയുള്ള കുട്ടികളോട് ഞങ്ങൾ മനഃപൂർവം ആവശ്യപ്പെടുകയില്ല.
സമ്മതം നൽകുമ്പോൾ, മറ്റേതൊരു അക്കൗണ്ടും പോലെ തന്നെ കുട്ടിയുടെ അക്കൗണ്ടും പരിഗണിക്കും. കുട്ടിക്ക് ഇ-മെയിൽ, തൽക്ഷണ സന്ദേശമയയ്ക്കൽ, ഓൺലൈൻ സന്ദേശ ബോർഡുകൾ പോലെയുള്ള ആശയവിനിമയ സേവനങ്ങളിലേക്ക് പ്രവേശനം ലഭിക്കാം കൂടാതെ എല്ലാ പ്രായത്തിലുമുള്ള മറ്റ് ഉപയോക്താക്കളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനും കഴിഞ്ഞേക്കാം.
മാതാപിതാക്കൾക്ക്, അവർ മുൻപ് നൽകിയ സമ്മതം മാറ്റാനോ പിൻവലിക്കാനോ, കൂടാതെ അവരുടെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവലോകനം ചെയ്യാനോ, എഡിറ്റുചെയ്യാനോ അല്ലെങ്കിൽ ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാനോ സാധിക്കും. ഉദാഹരണത്തിന്, Windows Live-ൽ മാതാപിതാക്കൾക്ക് അവരുടെ അക്കൗണ്ട് സന്ദർശിക്കുന്നതിനും "പേരന്റൽ അനുമതികൾ" എന്നത് ക്ലിക്കുചെയ്യുന്നതിനും സാധിക്കും.
Microsoft സൈറ്റുകളിലെയും സേവനങ്ങളിലെയും മിക്ക ഓൺലൈൻ പരസ്യങ്ങളും Microsoft Advertising വഴിയാണ് പ്രദർശിപ്പിക്കുന്നത്. ഞങ്ങൾ ഓൺലൈൻ പരസ്യങ്ങൾ നിങ്ങൾക്കായി പ്രദർശിപ്പിക്കുമ്പോൾ, ഒരു പരസ്യം നിങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിനെ നിങ്ങളുടെ കമ്പ്യൂട്ടർ തിരിച്ചറിയുന്നതിന് ഞങ്ങൾ ഒന്നോ അതിൽ കൂടുതലോ കുക്കികൾ ഇടും. സമായസമയങ്ങളിൽ, ഞങ്ങൾ പരസ്യങ്ങൾ നൽകുന്ന സൈറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകാൻ സഹായിക്കുന്നതിന് വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്തേക്കാം.
ഞങ്ങളുടെ പേജ് നിരസിക്കുക സന്ദർശിക്കുന്നതിലൂടെ Microsoft Advertising എന്നതിൽ നിന്ന്, നിർദിഷ്ട പരസ്യങ്ങൾ നിരസിക്കുന്നതിന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഞങ്ങളുടെ മിക്ക വെബ് സൈറ്റുകളും ഓൺലൈൻ സേവനങ്ങളും പരസ്യത്തെ പിന്തുണയ്ക്കുന്നവയാണ്.
Microsoft സൈറ്റുകളിലെയും സേവനങ്ങളിലെയും മിക്ക ഓൺലൈൻ പരസ്യങ്ങളും Microsoft Advertising വഴിയാണ് പ്രദർശിപ്പിക്കുന്നത്. ഞങ്ങൾ ഓൺലൈൻ പരസ്യങ്ങൾ നിങ്ങൾക്കായി പ്രദർശിപ്പിക്കുമ്പോൾ, ഒരു പരസ്യം നിങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിനെ നിങ്ങളുടെ കമ്പ്യൂട്ടർ തിരിച്ചറിയുന്നതിന് ഞങ്ങൾ ഒന്നോ അതിൽ കൂടുതലോ സ്ഥിരമായ കുക്കികൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇടും. ഞങ്ങളുടെ സ്വന്തം വെബ് സൈറ്റുകളിലും അതു പോലെ തന്നെ ഞങ്ങളുടെ പരസ്യ, പ്രസിദ്ധീകരണ പങ്കാളികൾക്കും പരസ്യം നൽകുന്നതിനാൽ, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റുള്ളവർ സന്ദർശിക്കുകയോ കാണുകയോ ചെയ്യുന്ന പേജുകൾ, ഉള്ളടക്കം, പരസ്യം എന്നിവയുടെ തരം സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ ഞങ്ങൾക്ക് സാധിക്കും. ഈ വിവരങ്ങൾ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കും, ഉദാഹരണത്തിന്, സമാന പരസ്യം നിങ്ങൾ വീണ്ടും വീണ്ടും കാണാതിരിക്കുന്നത് ഉറപ്പാക്കാൻ ശ്രമിക്കുന്നതിന് ഇത് ഞങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് ഞങ്ങൾ കരുതുന്ന ഉദ്ദേശിച്ച പരസ്യങ്ങൾ തിരഞ്ഞെടുക്കാനും പ്രദർശിപ്പിക്കാനും കൂടി ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കും.
ഞങ്ങളുടെ പേജ് നിരസിക്കുക സന്ദർശിക്കുന്നതിലൂടെ Microsoft Advertising എന്നതിൽ നിന്ന്, നിർദിഷ്ട പരസ്യങ്ങൾ നിരസിക്കുന്നതിന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Microsoft Advertising വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, Microsoft Advertising സ്വകാര്യതാ പ്രസ്താവന കാണുക.
മറ്റ് പരസ്യ നെറ്റ്വർക്കുകൾ ഉൾപ്പെടെയുള്ള മൂന്നാം-കക്ഷി പരസ്യ കമ്പനികളെയും ഞങ്ങളുടെ സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഞങ്ങൾ അനുവദിക്കുന്നു. ചില സന്ദർഭങ്ങളിൽ, ഈ മൂന്നാം കക്ഷികളും നിങ്ങളുടെ കമ്പ്യൂട്ടറിൽ കുക്കികൾ ഇട്ടേക്കാം. ഈ കമ്പനികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ പരിമിതപ്പെടുത്തിയിട്ടില്ല: 24/7 Real Media, adblade, AdConion, AdFusion, Advertising.com, AppNexus, Bane Media, Brand.net, CasaleMedia, Collective Media, InMobi, Interclick, Jumptap, Millennial Media, Nugg.ad AG, Mobclix, Mojiva, SpecificMedia, Tribal Fusion, ValueClick, Where.com, Yahoo!, YuMe, Zumobi.ഈ കമ്പനികൾ അവരുടെ കുക്കികൾ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ നിരസിക്കുന്നതിനുള്ള മാർഗം നിങ്ങൾക്ക് വാഗ്ദാനം ചെയ്തേക്കാം. മുകളിൽ നൽകിയിട്ടുള്ള കമ്പനി പേരുകളിൽ ക്ലിക്കുചെയ്ത് ഓരോ കമ്പനിയുടെയും വെബ് സൈറ്റ് ലിങ്കുകൾ പിന്തുടന്നുകൊണ്ട് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കണ്ടെത്താം. അവയിൽ മിക്കതും Network Advertising Initiative-ൽ അല്ലെങ്കിൽ Digital Advertising Alliance-ൽ അംഗങ്ങളുമാണ്, അവയെല്ലാം തന്നെ പങ്കെടുക്കുന്ന കമ്പനികളിൽ നിന്നുള്ള പരസ്യം നിരസിക്കുന്നതിനുള്ള ലളിതമായ മാർഗം നൽകുകയും ചെയ്യുന്നു.
നിങ്ങൾക്ക് ലഭിക്കുന്ന ഇ-മെയിലിലെ പ്രത്യേക നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് Microsoft സൈറ്റുകളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള ഭാവി പ്രൊമോഷണൽ ഇമെയിലുകളുടെ വിതരണം നിങ്ങൾക്ക് നിർത്താനാകും. ബന്ധപ്പെട്ട സേവനത്തെ ആശ്രയിച്ച്, പ്രത്യേക Microsoft സൈറ്റുകൾ അല്ലെങ്കിൽ സേവനങ്ങൾക്കായുള്ള പ്രൊമോഷണൽ ഇ-മെയിൽ, ടെലിഫോൺ കോളുകൾ, പോസ്റ്റൽ മെയിൽ എന്നിവയുടെ സ്വീകരണം സംബന്ധിച്ച തിരഞ്ഞെടുപ്പുകൾ യഥാവിധി നടത്തുന്നതിനുള്ള മാർഗവും നിങ്ങൾക്ക് ഉണ്ടായേക്കാം.
നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രൊമോഷണൽ ഇ-മെയിൽ ലഭിക്കുകയും ഭാവിയിൽ അവ ലഭിക്കുന്നത് നിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ആ സന്ദേശത്തിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അത് ചെയ്യാൻ സാധിക്കും.
ബന്ധപ്പെട്ട സേവനത്തെ ആശ്രയിച്ച്, ഇനിപ്പറയുന്ന പേജുകൾ സന്ദർശിച്ചുകൊണ്ടും സൈൻ ഇൻ ചെയ്തുകൊണ്ടും പ്രത്യേക Microsoft സൈറ്റുകൾ അല്ലെങ്കിൽ സേവനങ്ങൾക്കായുള്ള പ്രൊമോഷണൽ ഇ-മെയിൽ, ടെലിഫോൺ കോളുകൾ, പോസ്റ്റൽ മെയിൽ എന്നിവയുടെ സ്വീകരണം സംബന്ധിച്ച തിരഞ്ഞെടുപ്പുകൾ യഥാവിധി നടത്തുന്നതിനുള്ള മാർഗവും നിങ്ങൾക്ക് ഉണ്ടായേക്കാം.
ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗ് ഡിസ്പ്ലേയില്‍ ഈ ഐഛികങ്ങള്‍ ബാധകമാകില്ല: ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി "ഡിസ്പ്ലേ ഓഫ് അഡ്വര്‍ടൈസിംഗ് (ഓപ്റ്റ്-ഔട്ട്)" എന്ന വിഭാഗം ദയവായി റഫര്‍ ചെയ്യുക. നിർദിഷ്ട Microsoft സേവനങ്ങളുടെ പരിഗണിക്കപ്പെടുന്ന ഭാഗമായ നിർബന്ധ സേവന കമ്യൂണിക്കേഷനുകളുടെ സ്വീകരണത്തിന് അവ ബാധകമാകില്ല, സേവനം നിങ്ങൾ റദ്ദാക്കാത്ത പക്ഷം ആനുകാലികമായി നിങ്ങൾക്ക് അത് ലഭിച്ചേക്കാം.
Microsoft ഉൽപ്പന്നങ്ങൾ, വെബ് സൈറ്റുകൾ, സേവനങ്ങൾ എന്നിവയിലും അതു പോലെ തന്നെ തിരഞ്ഞെടുത്ത Microsoft പങ്കാളികളിലും സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു സേവനമാണ് Microsoft അക്കൗണ്ട് (ഔദ്യോഗികമായി Windows Live ID, Microsoft Passport എന്ന് അറിയപ്പെടുന്നു). നിങ്ങൾ ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിർദിഷ്ട വിവരങ്ങൾ നൽകുന്നതിന് നിങ്ങൾ ചോദിക്കും. നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് ഒരു സൈറ്റിൽ അല്ലെങ്കിൽ സേവനത്തിൽ സൈൻ ഇൻ ചെയ്യുമ്പോൾ, ക്ഷുദ്ര അക്കൗണ്ട് ഉപയോഗത്തിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിനും Microsoft അക്കൗണ്ട് സേവനത്തിന്റെ ഫലക്ഷമതയും സുരക്ഷയും പരിരക്ഷിക്കുന്നതിനും സൈറ്റിന് അല്ലെങ്കിൽ സേവനത്തിന് വേണ്ടി നിങ്ങളുടെ ഐഡന്റിറ്റി തിട്ടപ്പെടുത്താൻ നിർദിഷ്ട വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ചെയ്തിട്ടുള്ള ഒരു സൈറ്റിലേക്ക് അല്ലെങ്കിൽ സേവനത്തിലേക്ക് നിർദിഷ്ട വിവരങ്ങൾ ഞങ്ങൾ അയയ്ക്കുകയും ചെയ്യും.
ഒരു Microsoft അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം, അക്കൗണ്ട് വിവരങ്ങൾ എങ്ങനെ എഡിറ്റുചെയ്യാം, കൂടാതെ Microsoft അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നിവ ഉൾപ്പെടെ Microsoft അക്കൗണ്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാണുന്നതിന്, കൂടുതലറിയുക എന്നതിൽ ക്ലിക്കുചെയ്യുക.
Microsoft ഉൽപ്പന്നങ്ങൾ, വെബ് സൈറ്റുകൾ, സേവനങ്ങൾ എന്നിവയിലും അതു പോലെ തന്നെ തിരഞ്ഞെടുത്ത Microsoft പങ്കാളികളിലും സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു സേവനമാണ് Microsoft അക്കൗണ്ട് (ഔദ്യോഗികമായി Windows Live ID, Microsoft Passport എന്ന് അറിയപ്പെടുന്നു). വെബ്്സൈറ്റുകൾ, സേവനങ്ങൾ, ഉൽപന്നങ്ങൾ എന്നിവയ്ക്കും ഒപ്പം തുടങ്ങിയ കോർപ്പറേറ്റ്:
ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കൽ.
ഒരു ഇമെയിൽ വിലാസം, ഒരു പാസ്വേഡ്, ഇതര ഇമെയിൽ വിലാസം, ഒരു ഫോൺ നമ്പർ, ഒരു ചോദ്യവും ഒരു രഹസ്യ ഉത്തരവും പോലെയുള്ള മറ്റ് "അക്കൗണ്ട് പ്രൂഫുകൾ" എന്നിവ നൽകിക്കൊണ്ട് നിങ്ങൾക്ക് ഇവിടെ ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കാൻ സാധിക്കും. നിങ്ങളുടെ "അക്കൗണ്ട് പ്രൂഫുകൾ" സുരക്ഷാ ഉദ്ദേശ്യങ്ങൾക്ക് മാത്രം ഞങ്ങൾ ഉപയോഗിക്കും - ഉദാഹരണത്തിന്, നിങ്ങളുടെ Microsoft അക്കൗണ്ടിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വരികയും സഹായം ആവശ്യമായി വരികയും ചെയ്യുന്ന സന്ദർഭത്തിൽ നിങ്ങളുടെ ഐഡന്റിറ്റി തിട്ടപ്പെടുത്തുന്നതിന് അല്ലെങ്കിൽ നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ പാസ്വേഡ് പുനഃക്രമീകരിക്കുന്നതിന്. ചില സേവനങ്ങൾക്ക് അധിക സുരക്ഷ ആവശ്യമായേക്കാം, ഒരു അധിക സുരക്ഷാ കീ സൃഷ്ടിക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടാം. Microsoft അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങൾ ഉപയോഗിക്കുന്ന ഇമെയിൽ വിലാസവും പാസ്വേഡും ഞങ്ങളുടെ നെറ്റ്വർക്കുമായുള്ള സാധൂകരണത്തിന് ഉപയോഗിക്കുന്ന നിങ്ങളുടെ "ക്രെഡൻഷ്യലുകൾ" ആണ്. കൂടുതലായി, നിങ്ങളുടെ ക്രെഡൻഷ്യലിനായി ഒരു 64-ബിറ്റ് സവിശേഷ ഐഡി നമ്പർ നിയോഗിക്കുകയും നിങ്ങളുടെ ക്രെഡൻഷ്യലുകളും ബന്ധപ്പെട്ട വിവരങ്ങളും തിരിച്ചറിയുന്നതിന് ഉപയോഗിക്കുകയും ചെയ്യും.
നിങ്ങൾ ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇനിപ്പറയുന്ന ഡെമോഗ്രാഫിക് വിവരങ്ങൾ നൽകുന്നതിന് ഞങ്ങൾ ആവശ്യപ്പെടും. ലിംഗഭേദം; രാജ്യം; ജനനത്തീയതി; പോസ്റ്റൽ കോഡ്. നിയമം ആവശ്യപ്പെടുന്ന വിധത്തിൽ ഒരു Microsoft അക്കൗണ്ട് ഉപയോഗിക്കുന്നതിന് കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അല്ലെങ്കിൽ രക്ഷിതാവിൽ നിന്ന് ഉചിതമായ സമ്മതം വാങ്ങിയിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ ഞങ്ങൾ ജനനത്തീയതി ഉപയോഗിച്ചേക്കാം. അധികമായി, നിങ്ങൾക്ക് ഉപയോഗപ്രദമെന്ന് കണ്ടെത്തിയേക്കാവുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വൈയക്തിക പരസ്യങ്ങൾ നൽകുന്നതിന് ഞങ്ങളുടെ ഓൺലൈൻ പരസ്യ സംവിധാനങ്ങൾ ഈ ഡെമോഗ്രാഫിക് വിവരങ്ങൾ ഉപയോഗിക്കുന്നതാണ് എന്നാൽ, ഞങ്ങളുടെ പരസ്യ സംവിധാനങ്ങൾ നിങ്ങളുടെ പേരോ സമ്പർക്ക വിവരങ്ങളോ കരസ്ഥമാക്കുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളെ വ്യക്തിപരമായും നേരിട്ടും തിരിച്ചറിയാൻ കഴിയുന്ന (നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ പോലുള്ളവ) ഏതെങ്കിലും വിവരങ്ങൾ ഞങ്ങളുടെ പരസ്യ സംവിധാനങ്ങൾ ഉൾക്കൊള്ളില്ല. വൈയക്തിക പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ, ഈ പേജ് സന്ദർശിച്ചുകൊണ്ട് നിങ്ങളുടെ Microsoft അക്കൗണ്ടുമൊത്തുള്ള നിങ്ങളുടെ മുൻഗണനകൾ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം അതുവഴി നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് വെബ് സൈറ്റുകളിൽ അല്ലെങ്കിൽ സേവനങ്ങളിൽ സൈൻ ഇൻ ചെയ്യുമ്പോഴൊക്കെ, ഞങ്ങളുടെ പരസ്യ സംവിധാനങ്ങൾ നിങ്ങൾക്ക് വൈയക്തിക പരസ്യങ്ങൾ നൽകില്ല. പരസ്യത്തിനുള്ള വിവരങ്ങൾ Microsoft എങ്ങനെ ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി Microsoft പരസ്യ സ്വകാര്യതാ സപ്ലിമെന്റ് കാണുക.
നിങ്ങളുടെ Microsoft അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ, Microsoft നൽകുന്ന ഒരു ഇമെയിൽ വിലാസം ( live.com, hotmail.com, അല്ലെങ്കിൽ msn.com എന്നിവയിൽ അവസാനിക്കുന്നവ പോലുള്ളത്) അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി നൽകുന്ന ഇമെയിൽ വിലാസം (gmail.com അല്ലെങ്കിൽ yahoo.com എന്നിവയിൽ അവസാനിക്കുന്നവ പോലുള്ളത്) നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.
ഒരു Microsoft അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി, നിങ്ങളുടെ Microsoft അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിന്റെ ഉടമ നിങ്ങളാണെന്ന് തിട്ടപ്പെടുന്നത്തുന്നതിന് ചോദിക്കുന്ന ഒരു ഇമെയിൽ ഞങ്ങൾ അയയ്ക്കും. ഇമെയിൽ വിലാസത്തിന്റെ സാധുത തിട്ടപ്പെടുത്തുന്നതിനും ഇമെയിൽ വിലാസങ്ങൾ ഉടമയുടെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത് തടയാൻ സഹായിക്കുന്നതിനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനു ശേഷം, Microsoft ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്നതിന് ഞങ്ങൾ ആ ഇമെയിൽ വിലാസം ഉപയോഗിക്കും; പ്രാദേശിക നിയമം അനുവദിച്ചിട്ടുള്ളതു പോലെ Microsoft ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പ്രൊമോഷണൽ ഇമെയിലുകളും ഞങ്ങൾ അയച്ചേക്കാം. പ്രൊമോഷണൽ കമ്യൂണിക്കേഷനുകളുടെ സ്വീകരിക്കൽ നിയന്ത്രിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി കമ്യൂണിക്കേഷനുകൾ സന്ദർശിക്കുക.
ഒരു Microsoft അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാൻ നിങ്ങൾ ശ്രമിക്കുകയും ഉപയോക്തൃനാമമായി നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് മറ്റൊരു വ്യക്തി ക്രെഡൻഷ്യലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയുമാണെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതും ഇതര വ്യക്തി ഒരു വ്യത്യസ്ത ഉപയോക്തൃനാമം സ്വീകരിക്കുന്നതിന് അഭ്യർത്ഥിക്കുകയും ചെയ്യാം അതുവഴി നിങ്ങളുടെ ക്രെഡൻഷ്യൽ സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ ഉപയോഗിക്കാം.
നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് സോഫ്റ്റ്വെയർ, സൈറ്റുകൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയില്‍ സൈൻ ഇൻ ചെയ്യൽ.
നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് ഒരു സൈറ്റിൽ അല്ലെങ്കിൽ സേവനത്തിൽ സൈൻ ഇൻ ചെയ്യുമ്പോൾ, ക്ഷുദ്ര അക്കൗണ്ട് ഉപയോഗത്തിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിനും Microsoft അക്കൗണ്ട് സേവനത്തിന്റെ ഫലക്ഷമതയും സുരക്ഷയും പരിരക്ഷിക്കുന്നതിനും സൈറ്റിന് അല്ലെങ്കിൽ സേവനത്തിന് വേണ്ടി നിങ്ങളുടെ ഐഡന്റിറ്റി തിട്ടപ്പെടുത്താൻ നിർദിഷ്ട വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ, Microsoft സേവനങ്ങൾ നിങ്ങളുടെ ക്രെഡൻഷ്യലുകളിലേക്ക് നിയോഗിച്ചിട്ടുള്ള 64-ബിറ്റ് സവിശേഷ ഐഡി നമ്പർ, നിങ്ങളുടെ IP വിലാസം, നിങ്ങളുടെ വെബ് ബ്രൗസർ പതിപ്പ്, സമയവും തീയതിയും പോലുള്ള നിങ്ങളുടെ ക്രെഡൻഷ്യലുകളും മറ്റ് വിവരങ്ങളും സ്വീകരിക്കുകയും ലോഗ് ചെയ്യുകയും ചെയ്യുന്നു. കൂടുതലായി, നിങ്ങൾ ഒരു ഉപകരണത്തിലേക്ക് അല്ലെങ്കിൽ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്വെയറിലേക്ക് സൈൻ ഇൻ ചെയ്യാൻ ഒരു Microsoft അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കിൽ, ഒരു റാൻഡം യുണീക്ക് ഐഡി ഉപകരണത്തിലേക്ക് നിയോഗിക്കുന്നു; അനനതരമായി നിങ്ങളുടെ Microsoft അക്കൗണ്ട് ഉപയോഗിച്ച് ഒരു സൈറ്റിൽ അല്ലെങ്കിൽ സേവനത്തിൽ സൈൻ ഇൻ ചെയ്യുമ്പോൾ Microsoft അക്കൗണ്ടിലേക്ക് നിങ്ങളുടെ ക്രെഡൻഷ്യലുകളുടെ ഭാഗമായി ഈ റാൻഡം യുണീക്ക് ഐഡി അയയ്ക്കും. നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുള്ള സൈറ്റിലേക്ക് അല്ലെങ്കിൽ സേവനത്തിലേക്ക് ഇനിപ്പറയുന്ന വിവരങ്ങൾ Microsoft അക്കൗണ്ട് സേവനം അയയ്ക്കുന്നു: ഒരു സൈൻ ഇൻ സെഷനിൽ നിന്ന് അടുത്തതിലേക്കുള്ള സമാന വ്യക്തി തന്നെയാണോ നിങ്ങൾ; നിങ്ങളുടെ അക്കൗണ്ടിലേക്ക് നിയോഗിച്ചിട്ടുള്ള പതിപ്പ് നമ്പർ (നിങ്ങൾ നിങ്ങളുടെ സൈൻ ഇൻ വിവരങ്ങൾ മാറ്റുന്ന സമയത്തെല്ലാം ഒരു പുതിയ നമ്പർ നിയോഗിക്കുന്നു); നിങ്ങളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കപ്പെട്ടോ; കൂടാതെ നിങ്ങളുടെ അക്കൗണ്ട് സജീവമല്ലാതാക്കപ്പെട്ടോ എന്നിവ നിർണ്ണയിക്കുന്നതിന് യുണീക്ക് ഐഡി നമ്പർ സൈറ്റിനെ അല്ലെങ്കിൽ സേവനത്തെ അനുവദിക്കുന്നു.
നിങ്ങളുടെ Microsoft അക്കൗണ്ടുമൊത്ത് സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങളെ അനുവദിക്കുന്ന ചില മൂന്നാം കക്ഷി സൈറ്റുകളും സേവനങ്ങളും അവരുടെ സേവനം നൽകുന്നതിന് നിങ്ങളുടെ ഇമെയിൽ വിലാസം ആവശ്യപ്പെടുന്നു. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ, Microsoft നിങ്ങളുടെ ഇമെയിൽ വിലാസം നൽകും എന്നാൽ സൈറ്റിന് അല്ലെങ്കിൽ സേവനത്തിന് നിങ്ങളുടെ പാസ്വേഡ് നൽകില്ല. എന്നിരുന്നാലും, സൈറ്റുമൊത്ത് അല്ലെങ്കിൽ സേവനവുമൊത്ത് നിങ്ങൾ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുമ്പോൾ, നിങ്ങളുടെ പാസ്വേഡ് പുനഃക്രമീകരിക്കാൻ സഹായിക്കുന്നതിന് അല്ലെങ്കിൽ മറ്റ് പിന്തുണാ സേവനങ്ങൾ നൽകുന്നതിന് നിങ്ങളുടെ ക്രെഡൻഷ്യലുകളുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് ഇതിന് പരിമിത പ്രവേശനമേ ഉണ്ടായിരിക്കൂ.
സ്കൂൾ, ബിസിനസ്, ഇന്റർനെറ്റ് സേവന ദാതാവ് അല്ലെങ്കിൽ ഒരു നിയന്ത്രിത ഡൊമെയ്നിന്റെ അഡ്മിനിസ്ട്രേറ്റർ പോലെയുള്ള ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ലഭിച്ചതെങ്കിൽ, ആ മൂന്നാം കക്ഷിക്ക് നിങ്ങളുടെ പാസ്വേഡ് പുനഃക്രമീകരിക്കുന്നതിനും, നിങ്ങളുടെ അക്കൗണ്ട് ഉപയോഗം അല്ലെങ്കിൽ പ്രൊഫൈൽ ഡാറ്റ കാണുന്നതിനും, നിങ്ങളുടെ അക്കൗണ്ടിൽ ഉള്ളടക്കം വായിക്കുന്നതിനും അല്ലെങ്കിൽ സൂക്ഷിക്കുന്നതിനും, നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നതിനും അല്ലെങ്കിൽ റദ്ദാക്കുന്നതിനും ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ടിനു മേൽ അവകാശമുണ്ടാകാം. ഈ സന്ദർഭങ്ങളിൽ, നിങ്ങൾ Microsoft സേവന ഉടമ്പടിക്കും ആ മൂന്നാം കക്ഷിയിൽ നിന്നുള്ള എല്ലാ അധിക നിബന്ധനകൾക്കും വിധേയമാണ്. ഒരു നിയന്ത്രിത ഡൊമെയ്നിന്റെ അഡ്മിനിസ്ട്രേറ്ററാണ് നിങ്ങളെങ്കിൽ കൂടാതെ നിങ്ങളുടെ ഉപയോക്താക്കൾക്ക് Microsoft അക്കൗണ്ടുകൾ നൽകിയിട്ടുണ്ടെങ്കിൽ, അത്തരം അക്കൗണ്ടുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും.
നിങ്ങളുടെ Microsoft അക്കൗണ്ടുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുന്നതിന് നിങ്ങൾക്ക് അനുവാദമുള്ള സൈറ്റുകളും സേവനങ്ങളും അവരുടെ സ്വകാര്യതാ പ്രസ്താവനകളിൽ വിവരിച്ചിട്ടുള്ളതു പോലെ നിങ്ങളുടെ ഇമെയിൽ വിലാസവും നിങ്ങൾ അവർക്ക് നൽകിയിട്ടുള്ള നിങ്ങളുടെ മറ്റ് വ്യക്തിഗത വിവരങ്ങളും ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യാം എന്നത് ശ്രദ്ധിക്കുക. എന്നിരുന്നാലും, Microsoft അക്കൗണ്ട് നൽകിയിട്ടുള്ള സവിശേഷ ഐഡി നമ്പർ മൂന്നാം കക്ഷികളുമായി അവർക്ക് പങ്കിടണമെങ്കിൽ നിങ്ങൾ അഭ്യർത്ഥിച്ചിട്ടുള്ള ഒരു സേവനം അല്ലെങ്കിൽ ഇടപാട് നിറവേറ്റേണ്ടതുണ്ട്. Microsoft അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സൈറ്റുകൾക്കും അല്ലെങ്കിൽ സേവനങ്ങൾക്കും ഒരു പോസ്റ്റുചെയ്ത സ്വകാര്യതാ പ്രസ്താവന ആവശ്യമാണ് എന്നാൽ, ആ സൈറ്റുകളുടെ സ്വകാര്യതാ പ്രാക്റ്റീസുകൾ ഞങ്ങൾ നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യില്ല കൂടാതെ അവരുടെ സ്വകാര്യതാ പ്രാക്റ്റീസുകൾ വ്യത്യസ്തവുമാകും. ഓരോ സൈറ്റും അല്ലെങ്കിൽ സേവനവും അവ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്ന് നിർണ്ണയിക്കുന്നതിനായി നിങ്ങൾ സൈൻ ഇൻ ചെയ്യുന്ന ഓരോ സൈറ്റിന്റെയും സ്വകാര്യതാ പ്രസ്താവന നിങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്യണം.
അക്കൗണ്ട് സന്ദർശിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ പ്രവേശിക്കാം. നിങ്ങളുടെ Microsoft അക്കൗണ്ട് ഒരു നിയന്ത്രിത ഡൊമെയ്നുമായി ചേർന്നതല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഉപയോക്തൃനാമം മാറ്റാൻ സാധിക്കും. നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ പാസ്വേഡ്, ബദൽ ഇമെയിൽ വിലാസം, ഫോൺ നമ്പർ, ചോദ്യവും രഹസ്യ ഉത്തരവും എന്നിവ മാറ്റാൻ സാധിക്കും. അക്കൗണ്ട് എന്നതിലേക്കും തുടർന്ന് "നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുക" എന്നതിലേക്കും പോയി Microsoft അക്കൗണ്ട് നിങ്ങൾക്ക് അവസാനിപ്പിക്കാം. മുകളീൽ വിവരിച്ചതു പോലെ, നിങ്ങളുടെ അക്കൗണ്ട് ഒരു നിയന്ത്രിത ഡൊമെയ്നിൽ ആണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ഒരു പ്രത്യേക നടപടിക്രമം ഉണ്ടായിരിക്കാം. നിങ്ങൾ ഒരു MSN അല്ലെങ്കിൽ ഒരു Windows Live ഉപയോക്താവ് ആണെങ്കിൽ, നിങ്ങൾ അക്കൗണ്ട് സന്ദർശിക്കുമ്പോൾ, ആ സൈറ്റുകളുടെ അക്കൗണ്ടിലേക്ക് നിങ്ങൾ വഴിതിരിച്ചുവിടപ്പെടാം എന്നത് ശ്രദ്ധിക്കുക.
Microsoft സംബന്ധിച്ച കൂടുതൽ വിവരങ്ങൾ Microsoft അക്കൗണ്ട് വെബ് സൈറ്റിൽ ലഭ്യമാണ്.
ഇതെപ്പറ്റി കൂടുതൽ അറിയുക
നിങ്ങൾക്ക് പ്രധാനം ആയേക്കാവുന്ന (അല്ലെങ്കിൽ അല്ലാതായേക്കാവുന്ന) അധിക സ്വകാര്യതാ വിവരങ്ങൾ നിങ്ങൾ താഴെ കാണും. നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന സാധാരണ സമ്പ്രദായങ്ങളെ ഇതിലധികവും വിശദീകരിക്കുന്നു, എന്നാൽ ഞങ്ങളുടെ സ്വകാര്യതാ പ്രസ്താവനകളിലെ എല്ലാം പ്രമുഖമാക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നില്ല. ഇതിൽ ചിലത് പ്രകടമായതിനെ പറ്റി പ്രസ്താവിക്കുക മാത്രമാണ് ചെയ്യുന്നത് (ഉദാഹരണത്തി\v \nbaw ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങൾ വിവരം വെളിപ്പെടുത്തും), എങ്കിലും ഇത് പ്രസ്താവിക്കണമെന്ന് ഞങ്ങളുടെ അഡ്വക്കേറ്റുകൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ കീഴ്വഴക്കങ്ങളുടെ സമ്പൂർണ വിവരണമല്ല ഇതെന്ന് ദയവായി മനസിൽ വയ്ക്കുക - നിങ്ങൾ ഉപയോഗിക്കുന്ന ഓരോ Microsoft ഉൽപന്നത്തിനും സേവനത്തിനുമായുള്ള സ്വകാര്യതാ പ്രസ്താവനകളിൽ അടങ്ങിയിട്ടുള്ള സവിശേഷ വിവരങ്ങൾക്ക് അനുബന്ധം ആണിതെല്ലാം.
ഈ പേജിൽ:
വ്യക്തിഗത വിവരങ്ങളുടെ പങ്കുവയ്ക്കലോ വെളിപ്പെടുത്തലോ
നിങ്ങൾ ഉപയോഗിക്കുന്ന ഉൽപന്നത്തിനായോ സേവനത്തിനായോ ഉള്ള സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിട്ടുള്ള എന്തെങ്കിലും പങ്കുവയ്ക്കൽ കൂടാതെ, വ്യക്തിപരമായ വിവരങ്ങൾ Microsoft പങ്കുവച്ചേക്കാം അല്ലെങ്കിൽ വെളിപ്പെടുത്തിയേക്കാം:
നിങ്ങളുടെ ആശയവിനിമയങ്ങളിലെ ഉള്ളടക്കം അടക്കമുള്ള, വ്യക്തിപരമായ വിവരങ്ങളും ഞങ്ങൾ പങ്കുവയ്ക്കാം അല്ലെങ്കിൽ വെളിപ്പെടുത്താം:
ഞങ്ങളുടെ സൈറ്റുകളിൽ മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടാകാമെന്നും അത്തരം മൂന്നാം കക്ഷി സൈറ്റുകളുടെ സ്വകാര്യതാ സമ്പ്രദായങ്ങൾ Microsoft-ന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കാം എന്നും ദയവായി ശ്രദ്ധിക്കുക. ഇത്തരം സൈറ്റുകളിലേക്ക് നിങ്ങൾ വ്യക്തിപരമായ വിവരങ്ങൾ സമർപ്പിക്കുകയാണെങ്കിൽ, അത്തരം സൈറ്റുകളിലെ സ്വകാര്യതാ പ്രസ്താവനകളാണ് നിങ്ങളുടെ വിവരങ്ങൾ നിയന്ത്രിക്കുക. നിങ്ങൾ സന്ദർശിക്കുന്ന ഏത് സൈറ്റിന്റെയും സ്വകാര്യതാ പ്രസ്താവന നിങ്ങൾ അവലോകനം ചെയ്യണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ പരിരക്ഷിക്കൽ
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷ പരിരക്ഷിക്കുന്നതിൽ Microsoft പ്രതിജ്ഞാബദ്ധമാണ്. അനധികൃതമായ പ്രവേശനം, ഉപയോഗം അല്ലെങ്കിൽ വെളിപ്പെടുത്തൽ എന്നിവയിൽ നിന്ന് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് സഹായിക്കുന്നതിനായി ഞങ്ങൾ നിരവധി സുരക്ഷാ സാങ്കേതികവിദ്യകളും നടപടിക്രമങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പരിമിതമായ പ്രവേശനം ഉള്ളതും നിയന്ത്രിത കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതുമായ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലാണ് നിങ്ങൾ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ സംഭരിക്കുന്നത്. ഉയർന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങൾ (ക്രെഡിറ്റ് കാർഡ് നമ്പർ അല്ലെങ്കിൽ രഹസ്യവാക്ക് എന്നിവ പോലുള്ളവ) ഞങ്ങൾ ഇന്റർനെറ്റിലൂടെ കൈമാറുമ്പോൾ, സെക്യൂർ സോക്കറ്റ് ലെയർ (SSL) പ്രോട്ടോക്കോൾ പോലുള്ള എൻക്രിപ്ഷൻ (ഗൂഢലിപിയിലാക്കൽ) ഉപയോഗിച്ചുകൊണ്ട് ഞങ്ങളത് പരിരക്ഷിക്കുന്നു.
നിങ്ങളുടെ അക്കൗണ്ടുകളും വ്യക്തിപരമായ വിവരങ്ങളും പരിരക്ഷിക്കാൻ സഹായിക്കുന്നതിനായി നിങ്ങളൊരു രഹസ്യവാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ രഹസ്യവാക്ക് രഹസ്യസ്വഭാവം ഉള്ളതായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ആരുമായും അത് പങ്കിടരുത്. പലർ പങ്കിട്ട് ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടറാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾക്ക് പിന്നാലെ ഈ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ നിങ്ങളുടെ വിവരങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാനായി, കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമ്പോൾ നിങ്ങൾ സൈറ്റുകളിൽ നിന്നും സേവനങ്ങളിൽ നിന്നും ലോഗൗട്ട് ചെയ്യേണ്ടതുണ്ട്.
എവിടെയാണ് വിവരങ്ങൾ സംഭരിക്കുന്നത്, പ്രോസസ്സ് ചെയ്യുന്നത്
യുണൈറ്റഡ് സ്റ്റേറ്റ്സിലോ Microsoft-ഓ അതിന്റെ അഫിലിയേറ്റുകളോ സഹോദരസ്ഥാപനങ്ങളോ സേവന ദാതാക്കളോ സേവനകേന്ദ്രങ്ങൾ പരിപാലിക്കുന്ന മറ്റേതെങ്കിലും രാജ്യത്തിലോ Microsoft സൈറ്റുകളും സേവനങ്ങളും ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ സംഭരിക്കും, പ്രോസസുചെയ്യപ്പെടും. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ എക്കണോമിക്ക് ഏരിയ, സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഡാറ്റയുടെ ശേഖരണവും കൈവശം വയ്ക്കലുമായി ബന്ധപ്പെട്ട് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് അനുശാസിക്കുന്ന സേഫ് ഹാർബർ ഫ്രെയിംവർക്കിന് അനുസരിച്ചാണ് Microsoft പ്രവർത്തിക്കുന്നത്. സേഫ്ഹാർബർ പ്രോഗ്രാമിനെകുറിച്ച്കൂടുതൽ അറിയാനും, കൂടാതെഞങ്ങളുടെസർട്ടിഫിക്കേഷൻ കാണുന്നതിനും, ദയവായിസന്ദർശിക്കുക http://www.export.gov/safeharbor/.
സേഫ് ഹാര്ബര്പദ്ധതിയിലുള്ള മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി, ഞങ്ങളുടെ നയങ്ങളും പതിവു പ്രവര്‍ത്തനരീതികളും സംബന്ധിച്ച് നിങ്ങള്‍ക്ക് ഞങ്ങളുമായുള്ള തര്ക്കങ്ങള്പരിഹരിക്കുന്നതിനായി TRUSTe എന്ന ഒരു സ്വതന്ത്ര മൂന്നാംകക്ഷിയുടെ സേവനം ഞങ്ങള്പ്രയോജനപ്പെടുത്തുന്നു. TRUSTe-യുമായി സമ്പര്‍ക്കം പുലര്ത്താന്നിങ്ങള്ആഗ്രഹിക്കുന്ന പക്ഷം, ദയവായി സന്ദര്‍ശിക്കുക: https://feedback-form.truste.com/watchdog/request.
നിയമപരമായ ഉത്തരവാദിത്തങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക, തർക്കങ്ങൾ പരിഹരിക്കുക, കരാറുകൾ പ്രാബല്യത്തിൽ വരുത്തുക എന്നിവ പോലുള്ളതും സേവനങ്ങൾ നൽകുന്നിടത്തോളം ആവശ്യമുള്ളതുമായ പലതരം കാരണങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ Microsoft കൈവശം വയ്ക്കാം. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിലേക്ക് പ്രവേശിക്കുന്നത് എങ്ങനെയെന്ന് അറിയാൻ സന്ദർശിക്കുക - നിങ്ങളുടെ വിവരങ്ങളിലേക്ക് പ്രവേശിക്കൽ.
ഞങ്ങളുടെ സ്വകാര്യതാ പ്രസ്താവനകളിലേക്കുള്ള മാറ്റങ്ങൾ
കസ്റ്റമർമാർ നൽകുന്ന ഫീഡ്ബാക്കും ഞങ്ങളുടെ സേവനങ്ങളിലെ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നതിനായി ഞങ്ങൾ സ്വകാര്യതാ പ്രസ്താവനകൾ കാലം തോറും പരിഷ്കരിക്കും. ഞങ്ങൾ ഒരു പ്രസ്താവനയിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കിൽ, പ്രസ്താവനയുടെ ഏറ്റവും മുകളിലുള്ള 'അവസാനം പരിഷ്കരിച്ച' തീയതി ഞങ്ങൾ പരിഷ്കരിക്കും. പ്രസ്താവനയിലോ വ്യക്തിപരമായ വിവരങ്ങൾ Microsoft ഉപയോഗിക്കുന്നതിലോ സാരവത്തായ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ, അത്തരം മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ ഏവർക്കും കാണാവുന്ന ഒരു സ്ഥലത്ത് പ്രസിദ്ധീകരിക്കുക വഴി അല്ലെങ്കിൽ നിങ്ങൾക്കൊരു വിജ്ഞാപനം നേരിട്ട് അയയ്ക്കുക വഴി ഇക്കാര്യം നിങ്ങളെ ഞങ്ങൾ അറിയിക്കും. നിങ്ങളുടെ വിവരങ്ങളെ Microsoft എങ്ങനെയാണ് പരിരക്ഷിക്കുന്നതെന്ന് അറിയാനായി, നിങ്ങൾ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായുള്ള സ്വകാര്യതാ പ്രസ്താവന നിങ്ങൾ സമയാസമയങ്ങളിൽ അവലോകനം ചെയ്യണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.
ഞങ്ങളെ ബന്ധപ്പെടുന്നത് എങ്ങനെ
Microsoft Privacy, Microsoft Corporation, One Microsoft Way, Redmond, Washington 98052 USA
നിങ്ങളുടെ രാജ്യത്തെയോ മേഖലയിലെയോ Microsoft സബ്സിഡിയറി കണ്ടെത്തുന്നതിന്, കാണുക - http://www.microsoft.com/worldwide/.
FTC സ്വകാര്യതാ ഇനിഷ്യേറ്റീവുകൾ
വീട്ടിലെ സുരക്ഷ
Trustworthy Computing